ഉദയംപേരൂർ: ശ്രീനാരായണ വിജയസമാജം എസ്.എൻ.ഡി.പി യോഗം 1084-ാം നമ്പർ ശാഖയിലെ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർത്ഥം അംഗങ്ങൾക്ക് കോയിൻ ബോക്‌സുകൾ വിതരണം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് ബോക്‌സ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.എൻ ശശി, കൺവീനർ സുനിൽകുമാർ, ജോ. സെക്രട്ടറി ജിനുരാജ് എന്നിവർ സംബന്ധിച്ചു. മുരളി ശാന്തി ആദ്യ ബോക്‌സ് ഏറ്റുവാങ്ങി.