മൂവാറ്റുപുഴ: കൊവിഡിനെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തനം നിർത്തിവച്ചിരുന്ന വിമുക്തി ഡീ അഡിക്ഷൻ സെന്റർ 6മുതൽ തുറന്ന് പ്രവർത്തിക്കും. നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ കെ.കെ. അനിൽകുമാർ, സൂപ്രണ്ട് ഡോ. രേഖ രവീന്ദ്രൻ, വിമുക്തി ചീഫ് ഡോ. ഫാരീസ്, ഡോ. എബി വിൻസന്റ് എന്നിവർ പങ്കെടുത്തു.

നിലവിൽ സെന്റർ പ്രവർത്തിക്കുന്ന പാലിയേറ്റീവ് ട്രെയ്‌നിംഗ് ബ്ലോക്കിൽനിന്ന് മുനിസിപ്പൽ പേവാർഡ് കോംപ്ലക്സിലേക്ക് മാറ്റിയാകും തുറക്കുക. ഒ.പിക്ക് പുറമെ കിടത്തിചികിത്സയും ആരംഭിക്കും. ഇതിനായി 13 ബഡുകൾ സജ്ജീകരിക്കും. എക്‌സൈസ്, ആരോഗ്യവകുപ്പുകൾ സംയുക്തമായാണ് ജില്ലാ കേന്ദ്രം എന്ന നിലയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ലഹരി വിമോചനകേന്ദ്രം ആരംഭിച്ചത്.