vidhyakiran
വിദ്യാകിരണം പദ്ധതിപ്രകാരമുള്ള ​ലാപ്‌ടോപ്പുകൾ കൈമാറുന്നു.

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്‌കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ സി.കെ. റെജി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ചു. ഡെയ്‌സി വർഗീസ്, മഞ്ജു കെ. ചെറി​യാൻ, മെറീന എബ്ര​ഹാം, ഫാ. മനു ജോർജ്, ജിനു ജോർജ്, പി.ടി.എ പ്രസിഡന്റ് ബീന പി. നായർ എന്നിവർ സംസാരിച്ചു.