മൂവാറ്റുപുഴ:വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പൈനാപ്പിൾ കർഷകരിൽ നിന്ന് പൈനാപ്പിൾ ശ്രീ അവാ‌ർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനെയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് കുറഞ്ഞത് രണ്ടേക്കർ കൃഷിയെങ്കിലും ഉണ്ടായിരിക്കണം. ഒന്നാംവർഷം കൃഷിചെയ്യുന്ന കർഷകർക്ക് മുൻഗണന നൽകും. ഡിസംബർ 15വരെ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഓഫീസിൽ അപേക്ഷ സ്വീകരിക്കും. തുടർന്ന് ജനുവരി 30വരെ കൃഷിസ്ഥലങ്ങൾ പരിശോധിക്കുമെന്ന് പ്രസിഡന്റ് ജെയിംസ് ജോർജ് , സെക്രട്ടറി അഡ്വ. ജോജോ ജോസഫ് എന്നിവർ അറിയിച്ചു.