മൂവാറ്റുപുഴ: അസിസ്റ്റന്റ് ലേബർ ഓഫീസിൽ ഇ-ശ്രം രജിസ്ട്രേഷന്റെ സ്ഥിരംകൗണ്ടർ പ്രവർത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10മുതൽ വൈകിട്ട് 5 വരെ രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ലേബർ ഓഫീസർ അറിയിച്ചു. ഇ.എസ്.ഐ, ഇ.പി.എഫ് അംഗത്വമില്ലാത്ത 15നും 59 നും ഇടയിൽ പ്രായമുള്ള മുഴുവൻ അസംഘടിത തൊഴിലാളികൾക്കും അവസരം പ്രയോജപ്പെടുത്താം. തൊഴിലാളികൾ ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.