jose-mavely
ദേശീയ വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ജോസ് മാവേലിക്ക് ആലുവയിലെ സാസ്‌കാരിക സംഘടനകളുടെ ഉപഹാരം ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി നൽകുന്നു.

ആലുവ: നാഷണൽ വെറ്ററൻസ് സ്‌പോട്‌സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് നാല് മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമായ ആലുവ സ്വദേശി ജോസ് മാവേലിയെ ആലുവയിലെ സാംസ്‌കാരിക സംഘടനകൾ ആദരിച്ചു.

ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി ജോസ് മാവേലിക്ക് പുരസ്കാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, സെന്റ് സേവ്യേഴ്‌സ് കോളേജ് മാനേജർ സിസ്റ്റർ ചാൾസ്, ഡോ. സി.എം. ഹൈദരാലി, ഡോ. എ.കെ. റഫീക്ക്, ഡോ. എൻ. വിജയകുമാർ, എൽസി ജോർജ്, പ്രൊഫ. നീനു റോസ്, ഡോ. മരിയാപോൾ, ജോബി തോമസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് സെന്റ് സേവ്യേഴ്‌സ് കോളജ് യൂണിറ്റ്, ഐ.എം.എ മദ്ധ്യകേരള, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, ജില്ലാ ബ്ലഡ് ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ബാഡ്മിന്റൺ സിംഗിൾസിലും ഡബിൾസിലും ഗോൾഡ് മെഡലുകളും 200 മീറ്ററിൽ സിൽവറും 100 മീറ്ററിൽ ബ്രോൺസുമാണ് 70+ വിഭാഗത്തിൽ മത്സരിച്ച ജോസ് മാവേലിക്ക് ലഭിച്ചത്. നേരത്തെ രണ്ടുതവണ ജോസ് മാവേലി ദേശീയ ചാമ്പ്യനായിട്ടുണ്ട്.