 
കിഴക്കമ്പലം: കിഴക്കമ്പലം സർവീസ് സഹകരണബാങ്ക് മന്ദിരത്തിന്റെ ശിലാസ്ഥാപനം ബെന്നി ബഹനാൻ എം.പിയും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയും ചേർന്ന് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ചാക്കോ പി. മണി അദ്ധ്യക്ഷനായി. എം.പി. രാജൻ, ജോളി ബേബി, ഏലിയാസ് കാരിപ്ര, അസ്മ അലിയാർ, കെ.പി. വർഗീസ്, ബാബു സെയ്താലി, കെ.വി. മണിയപ്പൻ, എം.കെ. അലിയാർ, സോണി ആന്റണി, ബാങ്ക് സെക്രട്ടറി ജിജോ വർഗീസ്,തുടങ്ങിയവർ സംസാരിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മിച്ച പ്രവർത്തനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം സാബു പൈലിയെ ആദരിച്ചു.