5ന് ഉച്ചയ്ക്ക് 2ന് ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ

മൂവാറ്റുപുഴ: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷം 5ന് ഉച്ചയ്ക്ക് 2ന് ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിന് മൂവാറ്റുപുഴ യൂണിയൻ തീരുമാനിച്ചതായി യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു. ഡോക്യുമെന്ററി പ്രദർശനം, വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ധന്യസാരഥ്യത്തിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തിന്റെ തത്സമയ പ്രദർശനം, മൂവാറ്റുപുഴ യൂണിയൻതല സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ.

യൂണിയൻ ഭാരവാഹികൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, യൂത്ത്മൂവ്മെന്റ്, വനിതാസംഘം ഭാരവാഹികൾ, വിവിധ ശാഖാഭാരവാഹികൾ, അംഗങ്ങൾ, പോഷകസംഘടന ഭാരവാഹികൾ എന്നിവർ ആഘോഷ ചടങ്ങിൽ പങ്കെടുക്കും.

ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന യൂണിയൻതല ആഘോഷപരിപാടി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഇൻചാർജ് അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറയും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എൻ. രമേശ് എന്നിവർ പങ്കെടുക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദിപറയും.

തുടർന്ന് 3ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ 25 വർഷങ്ങൾ ഡോക്യുമെന്ററി പ്രദർശനം, 4ന് ജൂബിലി ആഘോഷപരിപാടിയുടെ തത്സമയ സംപ്രേഷണം.