vd-satheesan
ലഹരി നിർമാർജന സമിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാനത്ത് ലഹരിമാഫിയകൾ പിടിമുറുക്കിയിരിക്കുകയാണെന്നും സ്‌കൂൾ കുട്ടികളേയും സ്ത്രീകളേയും ഉപയോഗപ്പെടുത്തിയാണ് ലോബി തഴച്ചുവളരുന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ലഹരി നിർമാർജനസമിതി സംസ്ഥാന പ്രവർത്തകക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂൾ പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ പാഠ്യപദ്ധതി ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന് നിവേദനം നൽകി. ഡോ. സുലൈമാൻ മേൽപ്പത്തൂർ ക്ലാസ്സ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമു, വർക്കിംഗ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂർ, ട്രഷറർ എം.കെ.എ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.