aids-awairness
ലോക എയ്ഡ് ദിനാചരണത്തോടനുബന്ധിച്ച് തെരുവുനാടകം അവതരിപ്പിച്ച സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ്. ടീം

കൊച്ചി: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ്ബ്, എറണാകുളം സെന്റ് തേരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്‌സ് ബോധവത്കരണ തെരുവുനാടകം സംഘടിപ്പിച്ചു. സെന്റ് തെരേസാസ് കോളേജിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു അദ്ധ്യക്ഷയായി. കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡന്റ് ഹരികൃഷ്ണൻ നായർ മുഖ്യാതിഥിയായി. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെൻസി ട്രീസ, ഡോ. ശില്പ ജോസ്, യൂണിറ്റ് സെക്രട്ടറി ആർ. അനഘ, സി. എസ്. ജുവീറ്റ, എം. രഞ്ജിത്ത് കുമാർ, എം.ആർ. അമൽ എന്നിവർ സംസാരിച്ചു.