കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പരിധിക്കുള്ളിൽ റവന്യൂ, പഞ്ചായത്ത് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് മുന്നോടിയായി രാഷ്ട്രീയ കക്ഷികളുടെയും സമുദായ സംഘടനകളുടെയും യോഗം നാലാംതീയതി വൈകിട്ട് 3ന് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.