library
ചൊവ്വര കൊണ്ടോട്ടി ജനകീയ വായനശാലയുടെ നേതൃത്വത്തിൽ നടന്ന സെമിനാർ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

കാലടി: ജനകീയ വായനശാല ചൊവ്വര കൊണ്ടോട്ടി എം.ഇ.എസ് സ്കൂളിൽ വച്ച് ഭരണഘടന: കാവലും കരുതലുംഎന്ന വിഷയത്തിൽ സെമിനാർ നടത്തി. ചൊവ്വര സഹകരണബാങ്ക് പ്രസിഡന്റ് ഒ.എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഷബീർഅലി, ഗ്രന്ഥശാല മേഖലാ സമിതി കൺവീനർ കബീർ മേത്തർ, വാർഡ് മെമ്പർ ജാരിയകബീർ, ലൈബ്രറി സെക്രട്ടറി കെ.കെ. ഷൈസൻ, പ്രസിഡന്റ് പി.വി. തങ്കപ്പൻ എന്നിവർ സംസാരിച്ചു.