nasamukthy
കേന്ദ്ര സാമൂഹ്യനീതി ശാസ്തീകരണ മന്ത്രാലയം നടപ്പാക്കിയ 'നശാ മുക്ത് ഭാരത് അഭിയാൻ'' (ലഹരി വിമുക്ത ഭാരതം) പ്രോഗ്രാം മാസ്റ്റർ വൊളന്റിയേഴ്‌സ് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം

കൊച്ചി: കേന്ദ്ര സാമൂഹ്യനീതി ശാസ്തീകരണ മന്ത്രാലയം നടപ്പാക്കിയ 'നശാ മുക്ത് ഭാരത് അഭിയാൻ'' (ലഹരി വിമുക്ത ഭാരതം) പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിച്ച മാസ്റ്റർ വൊളന്റിയേഴ്‌സിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിൽ കെ.എ.എസ് നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ. സുബൈറിനെ 'നശാ മുക്ത് ഭാരത് അഭിയാൻ'' ടീം ആദരിച്ചു. ജില്ലാ കോ ഓർഡിനേറ്റർമാരായ ഫ്രാൻസിസ് മൂത്തേടൻ, ഡോ.കെ.ആർ. അനീഷ്, എം.വി. സ്‌മിത, അഡ്വ. ചാർളിപോൾ, മഹിത വിപിനചന്ദ്രൻ, അഡ്വ. ടീന ചെറിയാൻ, അമൽ റോയ്, ജോജോ മാത്യു, അഫ്ര ഷാജഹാൻ, എം.എസ്. അഖില, നയന വിജയൻ, ഐ.പി. കൃഷ്ണകുമാർ, റിയ മേരി, എം.പി. ജിജോ തുടങ്ങിയവർ പ്രസംഗിച്ചു.