algd-karshika-sevana-kedr
സ്വതന്ത്ര കർഷക സംഘത്തിന്റെ വെളിയത്തുനാട് കാർഷിക സേവന കേന്ദ്രം കുരുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച വെളിയത്തുനാട്ടിലെ കർഷകർക്ക് സർക്കാർ സഹായമെത്തിക്കണമെന്ന് കുരുക്കോളിൽ മൊയ്തീൻ എം.എൽ.എ സ്വതന്ത്ര കർഷകസംഘം കരുമാല്ലൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേ വെളിയത്തുനാട് മില്ലുപടിയിൽ ആരംഭിച്ച കാർഷിക സേവനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംഘം സംസ്ഥാന പ്രസിഡന്റു കൂടിയായ എം.എൽ.എ. സെയ്‌ന് ഹാജി അദ്ധ്യക്ഷത വഹിച്ചു.

സലാം കൊടിയൻ, പി.എ. കൊച്ചുമീതിയൻ, സംസ്ഥാന നേതാക്കളായ ടി.എ. മുഹമ്മദ് ബിലാൽ, കെ. മമ്മൂട്ടി, അലിയാർ, എം.കെ. അലി, പി.എ. അഹമ്മദ് കബീർ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ സലാം, എം.എം. അബ്ദുൾ റഹിമാൻ, കെ.എസ്. അലിക്കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.