പറവൂർ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സൈക്കിൾ റാലി നടത്തി. സ്കൂളിൽ നിന്നാരംഭിച്ച റാലി ഹെഡ്മാസ്റ്റർ സി.കെ. ബിജു ഫ്ളാഗ്ഓഫ് ചെയ്തു. എൻ.സി.സി ഓഫീസർ വി.പി. അനൂപ് , ഷിബു എന്നിവർ നേതൃത്വം നൽകി. നഗരം ചുറ്റിയശേഷം റാലി സമാപിച്ചു.