കൊച്ചി: കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ സർക്കാർ സ്കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി എൻ.സി.ഇ.ആർ.ടി നടത്തുന്ന ദേശീയ റോൾ പ്ലേ മത്സരത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് വെണ്ണല ഗവ.എച്ച്.എസ്.എസ് തുടർച്ചയായ രണ്ടാം വട്ടവും സംസ്ഥാനതല മത്സരത്തിൽ
പങ്കെടുക്കും. ആറു മിനുറ്റ് ദൈർഘ്യമുള്ള നാടകം ഹിന്ദിയിലാണ് അവതരിപ്പിച്ചത്. 13 നാണ് മത്സരം. അനുശ്രീ പ്രധാൻ,

പ്രതിമ ബേര, ജിസ്‌ന കെ.ജെ, നന്ദന മോഹനൻ, ആൽബിൻ ജിൽമോൻ എന്നിവരാണ് അഭിനയിക്കുന്നത്. മലയാളം അദ്ധ്യാപിക സി.എസ്. വിഷ്ണുരാജ് ആണ് സംവിധാനം.