പിറവം: മണീട് ഏഴക്കരനാട് ആസാദ് മെമ്മോറിയൽ എൽ.പി സ്കൂളിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ്.പി.കെ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. ജോബ്, സി.ടി. അനിഷ്, മിനി തങ്കപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, മെമ്പർ എ.കെ. സോജൻ, ഹെഡ്മിസ്ട്രസ് ജെസി, പി.ടി.എ വൈസ് പ്രസിഡന്റ് സുബി സി. എസ്, അഡ്വ. ജോൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.