പറവൂർ: മദ്ധ്യപ്രദേശിൽ നിന്ന് എറണാകുളത്തേക്ക് ടയറുമായി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ ദേശീയപാതയിൽ കോൺവെന്റ് റോഡിലെ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ദേശീയപാതയിൽ നിന്ന് വാഹനം കോൺവെന്റ് റോഡിലേക്ക് കയറ്റുകയായിരുന്നു. ആളിപ്പടരുന്നതിന് മുമ്പ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചതിനാൽ വൻ ദുരന്തമൊഴിവായി. ഏതാനും ടയറുകൾ കത്തി നശിച്ചിട്ടുണ്ട്.