കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗം രാമമംഗലം സി.എച്ച്.സിയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. രാമമംഗലം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജോ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഡോ. മായാദേവി അദ്ധ്യക്ഷയായി. ബെസർ ബിനോയ് വർഗീസ് സംസാരിച്ചു.