കൊച്ചി: പ്രളയവും കൊവിഡും മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾക്കായി പ്രത്യേക വായ്പാ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽസെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, വൈസ് പ്രസിഡന്റ് പി.എ.കബീർ, സെക്രട്ടറി ജിമ്മി ചക്ക്യത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.