bdjs1
ബി.ഡി.ജെ.എസ് ജന്മവാർഷിക ദിനാഘോഷത്തിന്റെ പതാകദിനാചരണത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ശ്രീകുമാർ തട്ടാരത്ത് സംസാരിക്കുന്നു

കൊച്ചി: അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ഭാരത് ധർമ്മജനസേന ഏഴാം ജന്മവാർഷിക ദിനാഘോഷത്തിന്റെ മുന്നോടിയായി എറണാകുളം നിയോജക മണ്ഡലത്തിൽ നടന്ന പതാക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, സെക്രട്ടറി സുരേഷ് ലാൽ, മനോജ് മാടവന, കെ.ജി. ബിജു എന്നിവർ പ്രസംഗിച്ചു. 5 ന് നടക്കുന്ന സ്ഥാപകദിന സംഗമം വിവിധജനക്ഷേമ പരിപാടികളോടെ എളമക്കര കീർത്തി നഗറിൽ നടക്കും. ചടങ്ങിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.