nandanamcharitablesociety
നന്ദനം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പ് അഡ്വ: രശ്മി സനിൽ ഉദ്ഘാടനം ചെയ്യുന്നു. പി.ഡി. ശരത്ചന്ദ്രൻ, അർച്ചന സുധീർ എന്നിവർ സമീപം.

മരട്: നന്ദനം ചാരിറ്റബിൾ സൊസൈറ്റി കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ സഹകരണത്തോടെ ദ്വിദിന ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. മരട് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ പട്ടികജാതിക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്യാമ്പ് നഗരസഭ ഉപാദ്ധ്യക്ഷ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. മഹാത്മാ അയ്യങ്കാളി ഹാളിൽ അസംഘടിത തൊഴിലാളികൾക്കായി നടത്തിയ ദ്വിദിന പഠനപരിപാടി കൗൺസിലർ സി.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. നന്ദനം പ്രസിഡന്റ്‌ ടി.എസ്. ലെനിൻ അദ്ധ്യക്ഷനായി. എഡ്യൂക്കേഷൻ ഓഫീസർ അർച്ചന സുധീർ ആമുഖ പ്രഭാഷണം നടത്തി. കെ.കെ. മേരി, ഡോ. രാജേശ്വരി, ഷൈബി, അനിത, അഡ്വ. സനിൽ കുഞ്ഞച്ചൻ, ശശികുമാർ എന്നിവർ ക്ലാസുകൾ എടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ്‌ 'ജീവിതമാണ് ലഹരി' എന്ന ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. പി.ഡി. ശരത് ചന്ദ്രൻ, എൻ.എ. സാബു എന്നിവർ സംസാരിച്ചു.