df

കൊച്ചി: ജില്ലയിൽ ഇന്നലെ 822 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു.
676 പേർ രോഗ മുക്തി നേടി. 823 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1604 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25541 . രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6648 . ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി. ആർ ) 8.27 . ഇന്നലെ 2433 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 323 ആദ്യ ഡോസും, 2110 സെക്കന്റ് ഡോസുമാണ്.