11
സപ്ളെ കോ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുസംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.എ മണി ഉദഘാടനം ചെയ്യുന്നു

തൃക്കാക്കര: ഇടത് എം.പി എളമരം കരിം ഉൾപ്പടെയുള്ള 12 എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കൺസ്യൂമർഫെഡ് ഹെഡ് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച യോഗംസപ്ളെകോ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.എ മണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സജിമോൻ, സി.കെ ശൈലേഷ് കുമാർ, പി.കെ സാബു എന്നിവർ പ്രസംഗിച്ചു.