മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണിലെ രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 200കിലോ നിരോധിത പുകയില ഉത്പന്നങ്ങൽ പിടികൂടിയത്. മുർഷിദാബാദ് സ്വദേശികളായ മുഹമ്മദ്‌ലം, മുർസലിം, മേരാജുൽ അലാം എന്നിവരുടെ പക്കൽനിന്നാണ് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സനിലിനുകിട്ടിയ രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.