മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളി ഭാഗത്ത് എക്‌സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം ഷിൽപ്പഗൂരി ഇനാമുൾഹക്കാണ് (31) അറസ്റ്റിലായത്. റെയ്ഡിന് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ്, പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, സാജു എം.യു, സിവിൽ എക്സൈസ് ഓഫീസർമാരായ അനുരാജ് പി.ആർ, അരുൺലാൽ, ജിധിൻ ഗോപി എന്നിവർ നേതൃത്വം നൽകി.