deepam
അന്താരാഷ്ട്ര എയ്ഡ്‌സ് ബോധവത്കരണ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടേയും തണൽ ചാരിറ്റബിൾ സൊസൈറ്റിയുടേയും പ്രവർത്തകർ കൊച്ചുപള്ളി ജംഗ്ഷനിൽ ബോധവത്ക്കരണ ദീപം തെളിയിക്കുന്നു.

തെക്കൻ പറവൂർ: തണൽ ചാരിറ്റബിൾ സൊസൈറ്റിയും നെഹ്‌​റു യുവകേന്ദ്രയും സംയുക്തമായി അന്താരാഷ്ട്ര എയ്ഡ്‌​സ് ബോധവത്കരണ ദിനം ആചരിച്ചു. തണൽ വൈസ് പ്രസിഡന്റ്​ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര നൽകിയ സ്‌പോർട്‌സ് ഉപകരണങ്ങൾ പരിസരത്തെ വിവിധ ക്ലബ്ബുകളിലെ കുട്ടികൾക്കായി വിതരണംചെയ്തു. സെക്രട്ടറി രാജേഷ് കെ.കെ. സ്വാഗതം ആശംസിച്ചു. ട്രഷറർ സുജിത്ത് സുരേന്ദ്രൻ നന്ദി പറഞ്ഞു.