മൂവാറ്റുപുഴ: 3, 4, 5 തീയതികളിൽ മുംബയ് എക്സിബിഷൻ സെന്ററിൽ വെച്ചു നടക്കുന്ന ഷേറു ക്ലാസ്സിക് ആം റെസിലിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിൽ നിന്ന് 26 പേർ പങ്കെടുക്കും. എറണാകുളം ജില്ലയിൽ നിന്ന് സുരേഷ് മാധവൻ, ഷിബി വർഗീസ്, ശരത്കുമാർ, സോണി നെൽസൺ, മുഹമ്മദ് ഹാഷിം, അർജുൻ ടി.എസ്, മേനു തോമസ്, സാനു ജോയി, ഡോൺ എബ്രാഹം, അസ്ലം വി.എ, മഹേഷ് റ്റി.പി, ക്രിസ്റ്റി പി.ജെ, പ്രവീണ ഡി.പി, ആർദ്ര സുരേഷ്, അനീഷ പി.ഡി, റീജ സുരേഷ് എന്നിവരാണ് പങ്കെടുക്കുന്നത്.