കുറുപ്പംപടി: മുടക്കുഴ പോസ്റ്റാഫീസ് കവലയിൽ ജനസേവനകേന്ദ്രവും ഫിനോ പേമെന്റ് ബാങ്കും പ്രവർത്തനമാരംഭിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. എ.ടി. അജിത്കുമാർ, റോഷ്നി എൽദോ, ഡോളി ബാബു, വിപിൻ പരമേശ്വരൻ, രജിത ജയ്മോൻ, പി.കെ. സത്യൻ, കെ.എൻ. വിജയൻ, സുമേഷ് കെ.വി , പി.സി. ജോയി എന്നിവർ പ്രസംഗിച്ചു.