കുറുപ്പംപടി: പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ തുടർച്ചയായുണ്ടാവുന്ന അപകടങ്ങൾ പരിഹരിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി.എസ്. സദാനന്ദൻ, അഡ്വ. പി. സാംബൻഎന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ച് ശബരിമല ഫെസ്റ്റിവൽ 2021-22 പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഔഷധി ജംഗ്ഷൻ വികസിപ്പിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.