school
മൂവാറ്റുപുഴ ഇൗസ്റ്റ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യൾ മെച്ചപ്പെടുത്തുന്നതിനായി കേരള ബാങ്ക്പ്രസിഡന്റ് ഗോപികോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകുന്നു

മൂവാറ്റുപുഴ: 16 വർഷമായി എസ്.എസ്.എൽ.സിക്ക് 100% വിജയം കരസ്ഥമാക്കുന്ന മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള ബാങ്ക്പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റ് ബിനുമോൻ മണിയംകുളം, സ്‌കൂൾ സംരക്ഷണസമിതി കൺവീനർ രാജൻ എൻ.കെ, ചെയർമാൻ അയൂബ് എ.കെ എന്നിവർ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി. 2.7 കോടി രൂപയുടെ പ്രൊജക്ടിന് അനുമതി നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്കൂൾ കെട്ടിടനിർമ്മാണത്തിന് ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

.