n
സി.പി.എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി.എം .അബ്ദുൾ കരീം ,വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ .എം . അൻവർഅലി പഞ്ചായത്തത് പ്രസിഡന്റുമാരായ എൻ. പി.അജയകുമാർ(രായമംഗലം), ഷിജി ഷാജി (അശമന്നൂർ), ശിൽപ സുധീഷ് (വേങ്ങൂർ) എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സന്ദർശിക്കുന്നു.

കുറുപ്പംപടി: പെരുമ്പാവൂർ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ എം.എൽ.എയുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടൽ ഇല്ലാത്ത സാഹചര്യത്തിൽ സി.പി.എം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സി.എം.അബ്ദുൾ കരീം, വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ .എം .അൻവർ അലി, രായമംഗലം, അശമന്നൂർ,വേങ്ങൂർ പഞ്ചായത്തത് പ്രസിഡന്റുമാരായ എൻ. പി.അജയകുമാർ, ഷിജി ഷാജി, ശിൽപ സുധീഷ് എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സന്ദർശിച്ച് മണ്ഡലത്തിലെ റോഡുകളുടെ മരാമത്ത് സംബന്ധിച്ച് ചർച്ച ചെയ്തു.

ആവശ്യമായ തുക അനുവദിക്കുക, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെ പൂർത്തീകരണം, പുതിയ പദ്ധതികൾ, മെയിന്റനൻസ് എന്നിവയ്ക്ക് എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. വൈകാതെ തന്നെ പെരുമ്പാവൂർ പ്രദേശത്തെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചർച്ച നടത്തുമെന്നും അറിയിച്ചു. പുല്ലുവഴി - കല്ലിൽ റോഡിന് 2.24 കോടി രൂപ അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു.

 സി.പി.എം പെരുമ്പാവൂർ ഏരിയാ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ ഫലമായിട്ടാണ് കല്ലിൽ റോഡിന് 2.24 കോടി രൂപ മന്ത്രി മുഹമ്മദ് റിയാസിന്റെ പെട്ടെന്നുള്ള ഇടപെടലിൽ അനുവദിച്ചത്.

സി.എം.അബ്ദുൽകരീം,

സി.പി.എം പെരുമ്പാവൂർ,

ഏരിയ സെക്രട്ടറി