കൂത്താട്ടുകുളം: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കൂത്താട്ടുകുളം ശാഖയുടെ അദ്വൈതം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിന് കൂത്താട്ടുകുളം യൂണിയൻ തീരുമാനിച്ചതായി യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ എന്നിവർ അറിയിച്ചു.
ഡോക്യുമെന്ററി പ്രദർശനം, വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് ധന്യസാരഥ്യത്തിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തിന്റെ തത്സമയ പ്രദർശനം, കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള 22 ശാഖകളിലേയും എഴുപത്തഞ്ചോളം കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും.
പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിലിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി പി. സത്യൻ സ്വാഗതം പറയും. യൂണിയൻ ഭാരവാഹികൾ, കൗൺസിൽ അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് ,വനിതാസംഘം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.