ഇലഞ്ഞി: ഇലഞ്ഞി ടെക്‌നിക്കൽ ഹൈസ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത അഞ്ച് ഏക്കർ ഭൂമിയുടെ സാമൂഹിക പ്രത്യാഘാത പഠനവും പൊതു അഭിപ്രായ സർവ്വെയും നടന്നു. അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്തോഷ് കോരപ്പിള്ള അദ്ധ്യക്ഷനായി. ഡെപ്യൂട്ടി തഹസീൽദാർ ലെസ്മൺ പി.കെ പദ്ധതി വിശദീകരിച്ചു. സാമൂഹിക പ്രത്യാഘാത പഠന വിഭാഗം ചെയർമാൻ സാജു.വി.ഇട്ടി സ്ഥലത്തെ സംബന്ധിച്ചുള്ള പദ്ധതികൾ വിശദീകരിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അന്നമ്മ ആൻഡ്രൂസ്, വൈസ് പ്രസിഡന്റ് ഷേർളി ജോയി, വാർഡ് മെമ്പർമാരായ എം.പി.ജോസഫ്, ജിനി ജിജോയ്, സുജിതാ സദൻ തുടങ്ങിയവർ പങ്കെടുത്തു.
'