kklm
മുത്തോലപുരത്ത് നടത്തിയ കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണം കർഷകമോർച്ച എറണാകുളം ജില്ലാ ട്രഷറർ കെ.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

ഇലഞ്ഞി: മുത്തോലപുരത്ത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. കർഷകമോർച്ച എറണാകുളം ജില്ലാ ട്രഷറർ കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് ടി.വി അദ്ധ്യക്ഷനായി. അശോകൻ സി.ഡി. മുഖ്യപ്രഭാഷണം നടത്തി. അനിൽ പെരുമൂഴിക്കൻ, ഷൈബി തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രതാപൻ പി.ആർ, പ്രഭ പാലക്കാമഠം, മുകുന്ദൻ , നിമ്മി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.