കപ്രശേരി: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് എസ്.എൻ.ഡി.പിയോഗം ആലുവ യൂണിയൻ നൽകുന്ന സഹായധനം കപ്രശേരി 1110-ാം നമ്പർ ശാഖയിലെ ശോഭന ബാബു, ആനി സുകുമാരൻ, റീന സജി എന്നിവർക്ക് ശാഖാ ഭരണസമിതിയുടെയും പോഷക സംഘടനകളുടെയും സംയുക്തയോഗത്തിൽ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജൻ സഹായധനം കൈമാറി. യോഗത്തിൽ കെ.ആർ. സോമൻ, ലിജി ശിവദാസൻ, പ്രതീപ്, ഷാജി, ബാബു, സുപ്രൻ എന്നിവർ പങ്കെടുത്തു.