auya
അയ്യമ്പുഴ ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സമരം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഐ അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ എ പി.ജെ. മുഖ്യ പ്രഭാഷണം നടത്തി. കെ.ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അനിമോൾ ബേബി, ജോയ് മൈപ്പാൻ, ബിജു കാവുങ്ങ എന്നിവർ പ്രസംഗിച്ചു.