പറവൂർ: ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ നടപ്പിലാക്കുന്ന പറവൂർ ബ്ളോക്കിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ്പുകൾ നൽകി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് വിതരണം ചെയ്തു. ബബിത ദിലീപ്കുമാർ, ബാബു തമ്പുരാട്ടി, പി.വി. മണി ടീച്ചർ, നിത സ്റ്റാലിൻ, ജെൻസി തോമസ് എ.കെ. മുരളീധരൻ, സി.എം. രാജഗോപാൽ, ആന്റണി കോട്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എം.ലൈല തുടങ്ങിയവർ പങ്കെടുത്തു.