അങ്കമാലി: അങ്കമാലിയിൽ പുതിയ കോടതി സമുച്ചയം പണിയുന്നതിന് തീരുമാനമായി. ജലസേചന വകുപ്പിന്റെ 37.25 സെന്റ് സ്ഥലമണ് കോടതി സമുച്ചയത്തിനായി വിട്ടുനൽകിയിട്ടുള്ളത്. റോജി.എം.ജോൺ എം. എൽ.എയുടെ പരിശ്രമഫലമായാണ് സ്ഥലം മന്ത്രിസഭ അംഗീകരിച്ച് നിയമവകുപ്പിന് കൈമാറിയത്. താലൂക്ക് സർവ്വേയർ എത്തി അളന്നു തിരിച്ച് കല്ലുകൾ പാകി. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ഷാജി, ജനറൽ സെക്രട്ടറി സാജി ജോസഫ്, അഡ്വ.എം.പി. ഇട്ടിയച്ചൻ, ജെറി വർഗീസ്, കൗൺസിലർ പോൾ ജോവർ, പി.എസ്. രമാദേവി, സജയ്ഘോഷ്, അഷറഫ്, എൻ.പി. രാജീവ് എന്നിവർ പങ്കെടുത്തു.