കുറുപ്പംപടി: പട്ടികജാതി ക്ഷേമസമിതിയുടെ കുറുപ്പംപടി വില്ലേജ് സമ്മേളനം ഞായറാഴ്ച രാവിലെ ഒൻപതിന് കെ.സി മാധവൻ നഗറിൽ (സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം,കുറുപ്പംപടി) നടക്കും. കൊച്ചി ദേവസ്വം ബോർഡ് മെമ്പർ പി.കെ. അയ്യപ്പൻ ഉദ്ഘാടനം ചെയ്യും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ , സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്. മോഹനൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ, കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. അശോകൻ, സി.പി.എം കുറുപ്പംപടി ലോക്കൽ സെക്രട്ടറി കെ.എം. ഹരിദാസ് , പി.കെ.എസ് ഏരിയ പ്രസിഡന്റ് ഡോ. ഹരീഷ്, കെ.സി. മനോജ്, കെ.കെ. ശിവൻ, കെ.ടി. രാജൻ, സ്മിതാ അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.