കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും മികച്ച സ്കൂളിനെയും അനുമോദിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷനായി. സിനിമാതാരം ധീരജ് ഡെന്നി മെമന്റോ കൈമാറി.

ബിജി സെബാസ്റ്റ്യൻ, ഷിബു പറമ്പത്ത്, അനിമോൾ ബേബി, വാർഡ് ജോയ് അവുക്കാരൻ, മിനി സേവ്യർ, വിൽസൺ കോയിക്കര, പി.ജെ. ബിജു, വിജി റെജി, ആനി ജോസ്, ഷിൽബി ആന്റണി, ലൈജി ബിജു, ജോയ്സൻ ഞാളിയേൻ, സെലിൻ പോൾ, ബിൻസി ജോയ്, സേവ്യർ വടക്കുഞ്ചേരി എന്നിവർ സംസാരിച്ചു.