 
അങ്കമാലി: നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അങ്കമാലി പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. വി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗ്ഗീസ്, പി.വി. മോഹനൻ, ടി.ജി. ശശി, സി.എൻ.മോഹനൻ പി.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.