
കൊച്ചി: ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാര ആഘോഷങ്ങൾ ബംഗളൂരു നാഷണൽ ലാ സ്കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, പ്രൊഫ. ഡോ. സുധീർ കൃഷ്ണസ്വാമി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ, പ്രൊഫ. ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അമ്പിളി പി, സന്ദീപ് സി. എന്നിവർ പ്രസംഗിച്ചു. ഡിബേറ്റ് മത്സരത്തിൽ വിദ്യോദയ സ്കൂളിലെ നീലാഞ്ജന അരുൺകുമാർ, സുദിപ്തജോൺ എന്നിവർ ഒന്നാം സ്‌ഥാനവും ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ ഉദയ് ആർ. മേനോൻ, തമന്ന അജി എന്നിവർ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി.