അങ്കമാലി: എ.പി.കുര്യൻ സ്മാരക ഹാളിൽ നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ കൺവെൻഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. വത്സല ഹരിദാസ് അദ്ധ്യക്ഷയായി. അഡ്വ.കെ. തുളസി, പി.എസ്. ഷൈലജ, രംഗമണി വേലായുധൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ചന്ദ്രമതി രാജൻ (പ്രസിഡൻ്), ഗ്രേസി ദേവസി (സെക്രട്ടറി), ജിഷ ശ്രീധരൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.