
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻഡസ്ട്രിയൽ ഫിഷറീസ് വകുപ്പ് സംരംഭകത്വ വികസനം: മത്സ്യം, മത്സ്യബന്ധന ഉത്പന്നങ്ങളുടെ മൂല്യനിർണ്ണയം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിനപരിശീലന പരിപാടി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി-എൻ.എഫ്.ഡി.ബി ഗവൺമെന്റ് ഒഫ് ഇന്ത്യ ഹൈദരാബാദിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു വിനോദ് അദ്ധ്യക്ഷയായി. കരുണ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ വിമൽ ഗ്രേസ്, ഫ. സാബു നെടുനിലത്ത്, നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.