കൊച്ചി: വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പുകൾ നൽകണമെന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പുകൾ നൽകി. 2021-22 വാർഷിക പദ്ധതിയിൽ തനത് ഫണ്ട് അഞ്ചരലക്ഷം രൂപ വകയിരുത്തിയാണ് ലാപ്‌ടോപ്പുകൾ വാങ്ങിയത്. ചടങ്ങിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബബിത ദിലീപ്കുമാർ, ബാബു തമ്പുരാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിത സ്റ്റാലിൻ, ജെൻസി തോമസ്, എ.കെ. മുരളീധരൻ, സി.എം. രാജഗോപാൽ, ആന്റണി കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.