അങ്കമാലി: സി.എസ്.എ ലൈബ്രറിയും അങ്കമാലി എക്സൈസും ചേർന്ന് ലഹരി വിമുക്തിബോധവത്കരണം നടത്തി. സി.എസ്.എ ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ജി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ സി.എ. സിദ്ദിഖ് പ്രഭാഷണം നടത്തി. ലേഖ മധു, പി.വി. റാഫേൽ, എ.എസ്. ഹരിദാസ്, സാബു വടക്കുഞ്ചേരി, കെ.കെ. അംബുജാക്ഷൻ, കെ. മോഹൻദാസ്, സർജ്ജുലൻ വാതുശേരി എന്നിവർ പ്രസംഗിച്ചു.