ആലങ്ങാട്: കരുമാല്ലൂർ ഗവ.എൽ.പി. സ്‌കൂളിന് കെട്ടിടം നിർമിക്കാൻ 75ലക്ഷം രൂപയുടെ ഭരണാനുമതിയായി. തുടർ നടപടികൾ വേഗത്തിലാക്കുമെന്നും കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.