ആലങ്ങാട്: ഐ.എം.എ മദ്ധ്യകേരള, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ആലുവ സെന്റ്. സേവ്യേഴ്സ് കോളേജ് എന്നിവരുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സേവന അവാർഡിന് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി അർഹരായി. ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ശാലിനിയിൽനിന്ന് ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ, വൈസ് പ്രസിഡന്റ് കെ.എ. അഖിൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, കേരള ആക്ഷൻ ഫോർസ് കോ-ഓർഡിനേറ്റർ ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. കോവിഡ് കാലത്ത് നടത്തിയ സമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളാണ് ലൈബ്രറിയെ അവാർഡിന് അർഹരാക്കിയത്.