
ആലുവ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം നേതൃസമിതി ജില്ലാ കമ്മിറ്റി ഡിസംബർ ഏഴിന് കലൂരിലുള്ള വഖഫ് ബോർഡ് ഹെഡ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. പള്ളികളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടു മാത്രം പ്രവർത്തിക്കുന്ന വഖഫ് ബോർഡിലെ നിയമനങ്ങൾക്ക് ദേവസ്വം ബോർഡിലേത് പോലെ റിക്രൂട്ട്‌മെന്റ് ഏജൻസിയെ ഏല്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.എം. അബ്ദുൽ മജീദ് അദ്ധ്യക്ഷനായി. കൺവീനർ ഹംസ പറക്കാട്ട്, എ.എം. പരീദ്, സി.കെ. സിയാദ് ചെമ്പറക്കി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, കെ.പി. അബ്ദുസ്സലാം ബാഖവി എന്നിവർ സംസാരിച്ചു.